കൊച്ചി: പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് കടുവ. ഇതിന്റെ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താരം ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു.

മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ വിജയ് ബാബുവിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത്. വിജയ് ബാബുവിനെതിരെ കോടതി നടപടി ഉണ്ടായ ശേഷം മാത്രം മതി തങ്ങളുടെ നടപടി എന്ന അമ്മയുടെ നിലപാടിനെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തക ആരാഞ്ഞത്.

എന്നാല്‍ ഇത് കടുവയുടെ പ്രൊമോഷന് വേണ്ടിയുള്ള ചടങ്ങാണെന്നും ഇതില്‍ മറ്റ് കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം മറുപടി നല്‍കി. വിജയ് ബാബുവിനെക്കുറിച്ച് മറ്റൊരവസരത്തില്‍ പ്രതികരിക്കാമെന്നും താരം വ്യക്തമാക്കി. അതെക്കുറിച്ച് മാത്രം സംസാരിക്കാനായി കാണാമെന്നും മാധ്യമങ്ങള്‍ക്ക് പൃഥ്വിരാജ് ഉറപ്പ് നല്‍കി.