ഇനി അത് വേണ്ട, വിവാഹത്തിന് പിന്നാലെ ലേഡി സൂപ്പർസ്റ്റാർ സുപ്രധാന തീരുമാനമെടുത്തു?

കൊല്ലം: ഈ മാസം ഒൻപതിന് മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായത്.

വിവാഹ ശേഷം ഇരുവരും തിരുപ്പതി സന്ദർശിച്ചതിന്റെയും കേരളത്തിലെത്തിയതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ചെട്ടികുളങ്ങര അടക്കമുള്ള ക്ഷേത്രങ്ങളിൽ താരം ഭർത്താവിനൊപ്പം സന്ദർശനം നടത്തി.

വിവാഹത്തോടെ തന്റെ കരിയറിലും വലിയൊരു മാറ്റംവരുത്താനൊരുങ്ങുകയാണ് ലേഡി സൂപ്പർസ്റ്റാറെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സഹനടന്മാരുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്ന് താരം വിട്ടുനിൽക്കാൻ തീരുമാനിച്ചു കഴിഞ്ഞു.

നയൻതാര തന്റെ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത് ഭർത്താവിനൊപ്പം കൂടുതൽ മികച്ച സമയം ചെലവഴിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ സത്യമുണ്ടോയെന്നറിയാനായി നയൻതാരയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.

Advertisement