കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഭാവന. ഭാവന പ്രധാന റോളിലെത്തുന്ന ‘സർവൈവൽ’ എന്ന ഷോർട്ടഫിലിമിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നിരവധി പേരാണ് തിരിച്ചുവരവിൽ ഭാവനയ്ക്ക് പിന്തുണയുമായി എത്തിയത്.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.