മുംബൈ: 49-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് അമിതാ ബച്ചനും ജയാ ബച്ചനും. ഈ അവസരത്തിൽ നിരവധി പേരാണ് ആശംസകളുമായി അമിതാഭ് ബച്ചന്റെ സാമൂഹ്യ മാധ്യമ പേജുകളിൽ കമന്റുമായി എത്തുന്നത്.

വിവാഹ വാർഷിക ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ. ജയാ ബച്ചന് ഒപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ചാണ് ബിഗ്ബി നന്ദി പറഞ്ഞെത്തിയിരിക്കുന്നത്.

ഞങ്ങളുടെ വിവാഹ വാർഷികത്തിൽ ആശംസയും സ്‌നേഹവും അറിയിച്ചവർക്ക് നന്ദി പറയേണ്ടതുണ്ട്. എല്ലാവർക്കും മറുപടിയയ്ക്കാനാകില്ലെന്നും ഇത് മറുപടിയായി കണക്കാക്കണമെന്നും പറഞ്ഞ് ഒരു പഴയകാല ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചൻ.

അയൻ മുഖർജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’യാണ് ഇനി അമിതാഭ് ബച്ചന്റേതായി പ്രദർശനത്തിന് എത്താനുള്ള ചിത്രം. ‘പ്രൊഫസർ അരുൺ ചതുർവേദി’ എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘ഇഷ’ എന്ന കഥാപാത്രമായിട്ടെത്തുന്ന ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. രൺബിർ കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

നാഗാർജുനയും ‘ബ്രഹ്മാസ്ത്ര’യെന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ‘ബ്രഹ്മാസ്ത്ര പാർട് വൺ : ശിവ’ സെപ്റ്റംബർ ഒമ്പ
തിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തുക.