കൊച്ചി: മഞ്ജു വാര്യർ നായികയായ സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ തിയറ്ററുകളിലെത്തിയിരിക്കുകയാണ്.

റിലീസിനു മുൻപേ തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. മഞ്ജു തന്നെ പാടിയ ‘കിം കിം’ എന്ന ഗാനവും താരത്തിന്റെ ഡാൻസും വൈറലായിരുന്നു. ഇപ്പോൾ വീണ്ടും കിം കിം ചുവടുകളുമായി എത്തിയിരിക്കുകയാണ് നടി.

ലുലു മാളിൽ എത്തിയ കുസൃതിക്കുരുന്നുകൾക്കൊപ്പമാണ് മഞ്ജു വാര്യർ ചുവടുവച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മഞ്ജു അണിയറപ്രവർത്തകർക്കൊപ്പം ലുലു മാളിൽ എത്തിയത്. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.