അച്‌ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ പ്രണവ്; മകന്റെ പോസ്റ്റിന് കമന്റിട്ട് മോഹൻലാൽ

സോഷ്യൽ മീഡിയയിൽ വളരെ അപൂർവമായാണ് പ്രണവ് മോഹൻലാലിനെ കാണാൻ കിട്ടുന്നത്. ഇടയ്‌ക്കെല്ലാം ഓരോ പോസ്റ്റിട്ട് മുങ്ങും.

പക്ഷേ അവയെല്ലാം വളരെ വേഗത്തിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.

കുട്ടിക്കാലത്തെ രണ്ട് ചിത്രങ്ങളാണ് പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒന്ന് പ്രണവിനെ കൈയിലെടുത്ത് ഉമ്മ കൊടുക്കുന്ന മോഹൻലാലിന്റെ ചിത്രമാണ്. മറ്റേത് ആനപ്പുറത്ത് കയറിയിരുന്ന് കളിക്കുന്ന പ്രണവിന്റെ ചിത്രമാണ്.

കൗതുകം ഇനിയും തീർന്നിട്ടില്ല. രണ്ട് ചിത്രങ്ങൾക്കും സാക്ഷാൽ മോഹൻലാൽ തന്നെ കമന്റിട്ടിരിക്കുന്നുവെന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇന്ന് കത്താൻ പോകുന്ന ചിത്രങ്ങൾ എന്ന തരത്തിലാണ് ചിത്രത്തിന് താഴെ കമന്റുകൾ നിറയുന്നത്.

Advertisement