നടൻ സിദ്ദീഖിന്റെ മകൻ ഷഹീൻ വിവാഹിതനാകുന്നു

നടൻ സിദ്ദീഖിന്റെ മകൻ ഷഹീൻ വിവാഹിതനാകുന്നു

കൊച്ചി: ചലച്ചിത്ര താരം സിദ്ദീഖിന്റെ മകൻ ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു. വധു ഡോക്ടർ അമൃത ദാസ്.

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധനേടി. ക്യൂട്ട് ലുക്കിലുള്ള ഷഹീന്റെയും അമൃതയുടെയും ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. ശേഷം കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിലും ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഷഹീന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

സിദ്ദീഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ അസിഫ് അലിയുടം കുഞ്ഞെൽദോ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളിലാണ്. കുഞ്ഞെൽദോ എന്ന ചിത്രം ആർ.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രം ഒരുക്കിയിരിക്കുന്നത് മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്.

Advertisement