സേവ് ദ ഡേറ്റി”ൽ പുതുമകൾ പരീക്ഷിക്കാനുള്ള മത്സരമാണ് ചെറുപ്പക്കാർക്കിടയിൽ ഇപ്പോൾ നടക്കുന്നത്
സ്ഫടികം സിനിമയിലെ ‘പരുമല ചെരുവിലെ’ ഗാനരംഗമാണ് സേവ് ദ് ഡേറ്റിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്.

കടുത്ത മോഹൻലാൽ ആരാധകനായ തൃശൂർ സ്വദേശി ഗോപനാണ് തന്റെ വിവാഹത്തിന്റെ സേവ് ദ ഡേറ്റിന്റെ തീം ആയി സ്ഫടികത്തിലെ രംഗങ്ങൾ തെരഞ്ഞെടുത്തത്. യഥാർഥ രംഗങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് വിഡിയോ. ആട് തോമയും തുളസിയുമായി ഗോപനും വധു കാവ്യയും തകർത്തഭിനയിച്ചിരിക്കുന്നു.

വീഡിയോയുടെ ഫേയ്സ്ബുക്ക് ലിങ്ക്👇👇👇👇

https://www.facebook.com/100006406417917/videos/933128453988223/


” എന്റെ വിവാഹമാണ് ഈയാഴ്ച. ഈ വിഡിയോ ഞാൻ എന്റെ ലാലേട്ടനു സമർപ്പിക്കുന്നു. കുഞ്ഞുനാൾ മുതൽ ലാലേട്ടൻ ആണെന്റെ ഹീറോ .എന്റെ കൗമാര പ്രായത്തിൽ ഇറങ്ങിയ ലാലേട്ടന്റെ സ്ഫടികം എന്ന സിനിമ എക്കാലത്തെയും എന്റെ ഫേവറേറ്റ് ആയിരുന്നു .

ആടുതോമ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ കുട്ടികാലത്തേ അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു ഞാൻ .
യൗവ്വനത്തിൽ എത്തിയപ്പോഴും ആ ഭ്രമം മാറിയില്ല.അതു കൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ട ലാലേട്ടനു ഞാനീ വീഡിയോ സമർപ്പിക്കുന്നു ” ഗോപൻ വീഡിയോ പങ്കു വച്ചു കൊണ്ട് കുറിച്ചു.മോഹൻലാൽ ഫാന്‍സ് പേജുകൾ ഉൾപ്പടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘CATCH Wedding’ ആണ് വിഡിയോഗ്രഫി. ജനുവരി 9ന് ആയിരുന്നു ഗോപന്റെയും കാവ്യയുടെയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here