നടന്‍ ഹരിശ്രീ അശോകന്‍ മീന്‍ ചുമക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മീന്‍ പെട്ടി ചുമന്ന് കച്ചവടക്കാര്‍ക്ക് കൊടുക്കുന്നതും കൂലി വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ഹരിശ്രീ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണിത്.

ശിവകുമാര്‍ കാങ്കോല്‍ കഥയും തിരക്കഥയും ഒരുക്കുന്ന അന്ത്രുമാന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് നടന്നത് എന്നാണ് സൂചനകള്‍. മീന്‍ചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിക്കുന്നത്.

https://fb.watch/ao6gF4Gi7h/

അതേസമയം, ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, നാദിര്‍ഷ-ദിലീപ് കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ എന്നിവയാണ് ഹരിശ്രീ അശോകന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍. മിന്നല്‍ മുരളിയിലെ ദാസന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.