കുറുപ്പ് എന്ന സിനിമയിലൂടെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന് നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ദുല്‍ഖറിന്റെ അഭിമുഖങ്ങളാണ് വൈറലാവുന്നത്.

തന്റെ ഭാര്യയായ അമാല്‍ സൂഫിയയെ കുറിച്ചും മകള്‍ മറിയം അമീറ സല്‍മാനെ കുറിച്ചും ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അമാലിനെ ആദ്യം കണ്ടത് മുതല്‍ ഇന്ന് തന്റെ കൂടെ ഏറ്റവും സപ്പോര്‍ട്ടീവായി നില്‍ക്കുന്നതിനെ കുറിച്ചുമൊക്കെയാണ് പുതിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്.

ചെന്നൈയിലെ സ്‌കൂളിലെ ഒരു സ്‌പോട്‌സ് ഡേയിലാണ് ആദ്യമായി താൻ അമാലിനെ കണ്ടതെന്നാണ് ദുൽഖർ പറയുന്നത്.തന്നെക്കാൾ അഞ്ച് വർഷത്തെ ജൂനിയർ ആയിരുന്നു. ആദ്യം അവളെ കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത്. സ്‌പോട്‌സ് ഡേ യ്ക്ക് വെയിലത്തൊക്കെ നിർത്തിയത് കൊണ്ട് എന്തോ വിഷമത്തിൽ നിൽക്കുകയായിരുന്നു അവളെന്നും താരം ഓർമ്മിക്കുന്നു.

എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ. എല്ലാം മനസ്സിലാക്കാനും തിരിച്ചറിയാവും കഴിവുള്ള ആളാണ് അമാൽ. അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റീവാണ് ആളെന്നും നടൻ വ്യക്തമാക്കുന്നു.

ഇന്‍സ്ട്രിയില്‍ വന്ന് നാലഞ്ച് വര്‍ഷം കഴിഞ്ഞ ശേഷവും തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്നാല്‍ അമാല്‍ കൗതുകത്തോടെ ചോദിക്കും, ‘എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാന്‍ വരുന്നതെന്ന്. താനൊരു നടനല്ലേ, അവര്‍ തന്നെ തിരിച്ചറിഞ്ഞതാണെന്ന് പറയുമ്പോള്‍ ‘ഹൊ ദൈവമേ ഞാന്‍ മറന്ന് പോയെന്നായിക്കും അമാല്‍ പറയുന്നത്.

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ പോകുന്നു “വീട്ടില്‍ വന്നാല്‍ എന്റെ ശരിയായ വശം കാണുന്നത് അമാല്‍ മാത്രമാണ്.  കുറേ ഗേള്‍സ് ഫാന്‍സുണ്ട്. നോക്ക്, എന്നെ കുറിച്ച് അവര്‍ എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാല്‍ അതിനും അമാലിന് മറുപടി ഉണ്ടാവും.സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍ ഒറ്റ ആരാധികമാരും ഉണ്ടാവില്ല.

ഞാന്‍ മാത്രമേ ഉണ്ടാവൂന്ന്.  ആര് എന്ത് പറഞ്ഞാലും ഞാനെന്താണെന്ന് അമാല്‍ മനസിലാക്കും. മറ്റുള്ളവര്‍ കാണുന്നത് എന്റെ നല്ല വശങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാൻ അതിന്റെ നേരെ ഓപ്പോസിറ്റാണ് എന്നതൊക്കെ അമാലിന് മാത്രം അറിയുന്ന
കാര്യമാണ് “ദുല്‍ഖര്‍ പറയുന്നു.

മകള്‍ മറിയം ഉണ്ടായ നിമിഷത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇന്നും ആവേശമായിരിക്കുമെന്നാണ് ദുല്‍ഖര്‍ സൂചിപ്പിക്കുന്നത്. ‘കുടുംബത്തില്‍ എല്ലാവര്‍ക്കും ആണ്‍കുട്ടികളാണ്. എനിക്കും അമാലിനും ജനിക്കുന്നതും ആണ്‍കുട്ടി തന്നെയായിരിക്കുമെന്നാണ് ആദ്യം കരുതിയത്.

ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നൊക്കെ ആ സൂചനയാണ് ലഭിച്ചത്. പക്ഷെ എനിക്കൊരു പെണ്‍കുഞ്ഞ് മതി എന്നായിരുന്നു ആഗ്രഹം. അന്ന് ആശുപത്രിയില്‍ നിറയെ നീല ബലൂണുകള്‍ കൂടി കണ്ടപ്പോള്‍ അതിനിടയില്‍ ഒരു പിങ്ക് ബലൂണ്‍ കണ്ടിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ദുല്‍ഖര്‍ പറയുന്നു. പക്ഷെ പിന്നീട് സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.

ആദ്യമായി മോളെ കാണുന്നത് ഞാനാണ്. അമാൽ കാണുന്നതിന് മുൻപേ, മറിയത്തെ ഞാൻ കണ്ടു.
ഡോക്ടർ വന്ന് എന്നോട് ആൺ കുഞ്ഞ് ആയിരിക്കുമോ അതോ പെൺകുഞ്ഞ് ആയിരിക്കുമോ എന്ന് ഊഹിക്കാൻ പറഞ്ഞു. ഞാൻ ആരായാലും കുഴപ്പമില്ല എന്ന ഭാവത്തിൽ ആയിരുന്നു.

റൂമിൽ വന്ന് നോക്കെന്ന് ഡോക്ടർ പറഞ്ഞതോടെ പോയി നോക്കി. ആൺകുഞ്ഞ് ആയിരിക്കുമല്ലോന്ന് കരുതി ഞാൻ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് ജനിച്ചത് പെൺകുഞ്ഞാണെന്ന് മനസിലായത്.

എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ ഞാൻ യെസ് യെസ് യെസ് എന്നൊക്കെ കാണിച്ചു. ഫുൾ ഒച്ചപ്പാടും ബഹളവും കൊണ്ട് ആശുപത്രി പോലും കുലുങ്ങിയിട്ടുണ്ടാവും. താൻ കരഞ്ഞു പോയ നിമിഷമായിരുന്നു. പെട്ടന്ന് കരയുന്നത് കണ്ടപ്പോൾ നഴ്‌സുമാരും മറ്റുമെല്ലാം പേടിച്ചു. കുറച്ച് റിലേ പോയ അവസ്ഥയായിരുന്നു അപ്പോൾ എന്ന് ദുൽഖർ സമ്മതിക്കുന്നു. അവിടെ വച്ച് തന്നെ പേര് തീരുമാനിക്കുകയും ചെയ്‌തെന്നും താരം പറയുന്നു.