ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് ഋതു മന്ത്ര. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം ബിഗ് ബോസ് ഹൗസിലെ ഏറ്റവും നല്ല മത്സരാർഥികളിൽ ഒരാളായി മാറിയിരുന്നു. വളരെ മികച്ച പ്രകടനമാണ് ബിഗ്‌ബോസ് ഹൗസിൽ താരം കാഴ്ചവെച്ചത്. ഒരുപാട് ആരാധകരും താരത്തിന് ഉണ്ടായിരുന്നു.

താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന ഒരു പേരാണ് ജിയ ഇറാനിയുടേത്. ഋതു ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത സമയത്ത് ഋതുവിനൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങള്‍ ജിയ ഇറാനി പങ്കുവെച്ചതോടെ വിമർശനങ്ങളും ഉയർന്നിരുന്നു.

എന്നാൽ ഷോയിൽ നിന്നും പുറത്തു വന്നതോടെ ഋതു ജിയോയുമായുള്ള ഫോട്ടോകള്‍ എല്ലാം നിഷേധിക്കുകയും ചെയ്തു. ഇതോടെ ഋതുവിനെതിരെ ഗുരുതര ആരോപണവുമായി ജിയ ഇറാനി രംഗത്തെത്തിയിരുന്നു.

ഇതു മാത്രമല്ല അതിനപ്പുറത്തേക്കുള്ള സ്വകാര്യ ഫോട്ടോകൾ എന്റെ പക്കലുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി. അതൊക്കെ ഞാൻ പുറത്തുവിട്ടാൽ പിന്നെ ഋതു ഹെൽമറ്റ് വച്ച് നടക്കേണ്ടി വരുമെന്ന് ജിയ ഇറാനി വ്യക്തമാക്കി. പ്രണയത്തെ പൂർണമായി നിരസിച്ചതാണ് ജിയ ഇറാനിയെ ദേഷ്യപ്പെടുത്തിയത് . .

ഋതു തന്നെ വഞ്ചിച്ചതാണെന്നു ജിയ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഋതു തനിക്കെതിരെ നിയമപരമായി നീങ്ങിയ കാര്യത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് ജിയ. ഇന്ത്യ ഡിജിറ്റ്സിന് നല്‍കിയ അഭിമുഖത്തിൽ താരം പറയുന്നതിങ്ങനെ..

‘കുറേ നാളുകളായി ഒരു ഷെല്ലിലെന്ന പോലെയായിരുന്നു. ഇപ്പോള്‍ അത് വിട്ട് പുറത്തേക്ക് വന്നു. പുതിയൊരു ഫേസിലാണ് ഇപ്പോള്‍ ജീവിതം. മറ്റൊരു ആങ്കിളില്‍ നിന്നും ജീവിതത്തെ നോക്കി കണ്ടപ്പോ വലിയ രസമുണ്ട്. നേരത്തേ അവള്‍ക്ക് പ്രണയം എല്ലാത്തിനോടും ഉണ്ടായിരുന്നില്ല.

എന്നോട് മാത്രമായിരുന്നു പ്രണയം. ഇപ്പോള്‍ എല്ലാത്തിനോടും പ്രണയമായി, എന്നോടുള്ള പ്രണയം കുറഞ്ഞു. ഇപ്പോള്‍ പ്രണയം പൊട്ടി പൊളിഞ്ഞു എന്ന് തന്നെ പറയാം. അവര്‍ എന്നെ പേടിപ്പിക്കാന്‍ ചില ആളുകളെയൊക്കെ വിട്ടു. എന്നാല്‍ എന്നെ പേടിപ്പിക്കാന്‍ റേഞ്ച് ഉള്ള ആളുകളായിരുന്നില്ല. അതിനാല്‍ ഞാന്‍ പേടിച്ചുമില്ല. അതിനെ കറക്ടായി ഡീല്‍ ചെയ്തു വിട്ടു.അവര്‍ എന്റെ മുഖത്ത് നോക്കി പറയണമായിരുന്നു എല്ലാം അവസാനിപ്പിച്ചെന്ന്. പലപ്പോഴും ഞാന്‍ അവരെ ബന്ധപ്പെട്ടാന്‍ ശ്രമിച്ചപ്പോഴും സുഹൃത്തുക്കള്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴുമൊന്നും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കേസ് കൊടുത്തതോടെ രണ്ട് പേരേയും സ്റ്റേഷനില്‍ വിളിപ്പിച്ചു. എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. ഇപ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് ആയി’- ജിയ കൂട്ടിച്ചേർത്തു