മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും (Rebecca Santhosh) സംവിധായകന്‍ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നു. എറണാകുളത്തെ ഇന്ദ്രിയ സാന്‍ഡ്‌സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹചിത്രങ്ങളെല്ലാംതന്നെ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യയിലൂടെയാണ് റബേക്ക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്.

വളരെ ചെറുപ്പത്തില്‍ത്തന്നെ സ്‌ക്രീനിലെത്തിയ റബേക്ക ഏറെ ശ്രദ്ധ നേടിയത് കസ്തൂരിമാനിലൂടെയായിരുന്നു.  സീരിയൽ അവസാനിച്ചിട്ടും ഇന്നും കാവ്യ എന്ന പേരിലാണ് റെബേക്കയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കുടുംബ പ്രേക്ഷകർക്ക് ഇടയിൽ മാത്രമല്ല യൂത്തിന് ഇടയിലും നടിയ്ക്ക് ആരാധകരുണ്ട്.

സൂര്യ ടി വിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് റെബേക്ക. തന്റെ സീരിയൽ വിശേഷങ്ങൾക്കൊപ്പം റിയൽ ലൈഫ് സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.ഇവരുടെ വിവാഹത്തിന് ശേഷമുള്ള റെബേക്കയുടെ ആദ്യ ദിവസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശ്രീജിത്ത് ആയിരുന്നു വീഡിയോ പങ്കുവെച്ചത്. വിവാഹ സങ്കൽപ്പം വേർഷൻ 2 എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീജിത്ത് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.


കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നിൽ നിൽക്കണം. അതാണ് കേരളീയ സംസ്‌കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണർത്താൻ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദമാണ് വീഡിയോയിൽ കേൾക്കുന്നത്.


എഴുന്നേൽക്കാൻ മടിച്ച് കട്ടിലിൽ കിടക്കുന്ന റെബേക്കയേയുമാണ് പുതിയ വീഡിയോയിൽ കാണുന്നത്. താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിമിഷനേരം കൊണ്ട് റെബേക്കയുടെ വീഡിയോ വൈറലാവുകയായിരുന്നു. ആരാധകർ മാത്രമല്ല താരങ്ങളും റെബേക്കയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.


പാവം എന്നായിരുന്നു ബിഗ് ബോസ് സീസൺ 2 താരവും അവതാരകയുമായ എലീന പടിക്കലിന്റെ കമന്റ്. പണി കിട്ടി ചേച്ചിയെന്നായിരുന്നു റെബേക്കയുടെ മറുപടി. സാരമില്ല, ഇനിയങ്ങോട്ട് ഫ്രഷായിട്ട് തുടങ്ങിക്കോ എന്നും എലീന പറയുന്നു. 
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്.മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ സണ്ണി ലിയോണിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഷീറോ എന്ന സിനിമയുടെ പണിപ്പുരയിലുമാണ് ശ്രീജിത്ത്.