മമ്മൂട്ടിയുടെ നായിക ആയി 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കൈനിറയെ സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്.

അഭിനയവും മോഡലിങ്ങും കൂടാതെ മികച്ച ഒരു ഡബ്ബിംങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ഇതിനോടകം നിരവധി ചിത്രങ്ങൾക്കാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്. ഒരു അഭിനേത്രി എന്നതിലുപരി മോഡൽ, ടിവി അവതാരക എന്നീ നിലകളിലും ശ്വേതാ മലയാളികൾക്ക് പ്രിയങ്കരിയാണ്.

മിനിസ്‌ക്രീനിലെ ശ്വേതാ മേനോൻ അവതരിപ്പിക്കുന്ന അരം പ്ലസ് അരം കിന്നാരം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യത ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടിയാണ് അവതരണ രംഗത്ത് വന്നത്.

ഇപ്പോഴിതാ ശ്വേതാ മേനോന്റേതായി ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയായി ശ്വേത പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സീരിയലുകളുടെ ഭാഗമായിരുന്നില്ല.

ഇപ്പോൾ സീരിയലിലേക്കും ശ്വേത മേനോൻ എത്തുകയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മെഗാസീരിയൽ മഞ്ഞിൽ വിരിഞ്ഞ പൂവിലാണ് ശ്വേതയും ഇനി മുതൽ ഭാഗമാകാൻ പോകുന്നത്.

ശ്വേതയും സീരിയലിന്റെ ഭാഗമാകുന്നുവെന്ന് അറിയിച്ച് പുതിയ പ്രമോ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ശ്വേതയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ശ്വേതയുടെ കഥാപാത്രത്തിന്റെ വരവോടെ സീരിയലിൽ പുതിയൊരു വഴിത്തിരിവ് സംഭവിക്കാൻ പോവുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മാളവിക വെയ്ൽസ് കേന്ദ്രകഥാപാത്രമായ സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മ‍ഞ്ഞിൽ വിരിഞ്ഞ പൂവ്.

അറുന്നൂറിന് മുകളിൽ എപ്പിസോഡുകൾ ഇതുവരെ സംപ്രേഷണം ചെയ്ത് കഴിഞ്ഞു. 2019 മാർച്ചിലാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. നടി രേഖ സതീഷാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്.

വർഷങ്ങൾ കൊണ്ട് ബിഗ് സ്‌ക്രീനിൽ സജീവമായിരുന്ന ശ്വേതാ മേനോൻ മിനിസ്‌ക്രീനിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു എങ്കിലും ഇത് വരെ ഒരു ടെലിവിഷൻ പരമ്പരയുടെ ഭാഗമായിരുന്നില്ല.

അനശ്വരത്തിന് പിന്നാലെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സാൾട്ട് ആന്റ് പെപ്പർ, രതി നിർവേദം, കളിമണ്ണ്, ലാപ്ടോപ്, മധ്യവേനൽ, ടിഡി ദാസൻ സ്റ്റാൻഡേഡ് 4 ബി, ഒഴിമുറി തുടങ്ങിയവയാണ് ശ്വേതാ മേനോന്റെ ശ്രദ്ധേയമായ  സിനിമകൾ.


ആദ്യ വിവാഹം ഒഴിഞ്ഞതിന് ശേഷം ശ്വേതാ ഒരു വിവാഹം കൂടി കഴിച്ചിരുന്നു. ശ്രീവൽസൻ മേനോൻ ആണ് ശ്വേതയുടെ ഭർത്താവ്. ഒരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്.

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിക്ക് പിന്നാലെ മോഡലിങ്ങിലും തിളങ്ങിയ താരം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. തന്റെ അഭിനയജീവിതത്തിന്റെ 30ാം വാർഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോൻ ഇപ്പോൾ.