ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് രൺബീർ കപൂറും ആലിയ ഭട്ടും. നീണ്ട നാളായി ഇരുവരും പ്രണയത്തിലാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇരുവരും വിവാഹിതരാകുന്നത് കാത്തിരിയ്ക്കുകയാണ് ആരാധകർ. കോവിഡ് രോഗം പടർന്നു പിടിച്ചിരുന്നില്ലെങ്കിൽ ഇരുവരും കഴിഞ്ഞ വർഷം തന്നെ വിവാഹിതരാകേണ്ടതായിരുന്നു.


ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതനാകും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്.. വിവാഹത്തിന് വേണ്ടി ഡിസംബർ മാസത്തെ തിരക്കുകൾ എല്ലാം ഒഴിവാക്കിയിരിക്കുകയായിരുന്നു.ഇറ്റലിയിൽ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹം ഈ ഡിസംബറില്‍ നടക്കില്ല. വിവാഹം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം വൈകുമെന്ന് പറയുന്നത്.

തങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കാനാണ് രണ്‍ബീറും ആലിയയും പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനായി ഇനിയും കുറച്ച് സമയം വേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ മനസിലുള്ളത് പോലൊരു വിവാഹം നടത്തുക സാധ്യമാകില്ല.

അതിനാല്‍ വിവാഹം അടുത്ത വര്‍ഷത്തേക്ക് നീട്ടി വച്ചിരിക്കുകയാണ് രണ്‍ബീറും ആലിയയും എന്നാണ് അതേസമയം കഴിഞ്ഞ ദിവസം ആലിയ ഭട്ട് പങ്കുവച്ച തന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ മോതിരം കാണിക്കുകയാണ് ചിത്രത്തില്‍ ആലിയ. താരത്തിന്റെ മോതിരത്തിലെ എട്ട് എന്ന നമ്പര്‍ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്.

ഇത് രണ്‍ബീറിന്റെ ഭാഗ്യ നമ്പര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തേയും ആലിയയുടെ മോതിരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ വിരലിലെ മോതിരം രണ്‍ബീറും ആലിയയും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് നടന്നുവെന്നതിന്റെ തെളിവാണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ കൊവിഡ് പ്രതിസന്ധി ഇല്ലായിരുന്നുവെങ്കില്‍ താനും ആലിയയും ഇതിനോടകം തന്നെ വിവാഹം കഴിച്ചിട്ടുണ്ടാകുമെന്ന് രണ്‍ബീര്‍ തന്നെ പറഞ്ഞിരുന്നു.