ഒരു കാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയിരുന്ന നടിയായിരുന്നു അസിൻ.നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയെന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അസിന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മലയാളത്തിലെ വരവ് മികച്ചതായിരുന്നില്ല.

മലയാളത്തിലെ അരങ്ങേറ്റം വിജയിച്ചിരുന്നില്ലെങ്കിലും അന്യഭാഷയില്‍ പ്രവേശിച്ചതോടെയായിരുന്നു അസിന്റെ രാശി തെളിഞ്ഞത്.ശിവകാശി, ആൾവർ, പോക്കിരി, ദശാവതാരം, കാവലൻ ഹൗസ്ഫുൾ 2 എന്നിവയാണ് അസിന്റേതാി റിലീസിനെത്തിയിട്ടുള്ള പ്രധാന സിനിമകൾ

മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അസിന് ലഭിച്ചിരുന്നു.
പ്രമുഖ മൊബൈൽ ഫോൺ നിർമ്മാണ കമ്പനിയായ മൈക്രോമാക്സിന്റെ സ്ഥാപകൻ രാഹുല്‍ ശര്‍മ്മയെയായിരുന്നു അസിന്‍ വിവാഹം ചെയ്തത്.ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നമാരിൽ ഒരാളാണ് രാഹുൽ ശർമ്മ .

2016 ലായിരുന്നു വിവാഹം. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്ത് കൂടിയായ രാഹുലിനെ അസിന് പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെച്ചാണ് അസിനും രാഹുലും പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.  മൂന്ന് വര്‍ഷം മുന്‍പായിരുന്നു അസിന്‍ അമ്മയായത്.
മകൾ ഐറിന്റെ ജന്മദിനാഘോഷ ചിത്രങ്ങൾ ആരാധർക്കായി പങ്കുവയ്ക്കുകയാണ് അസിൻ ഇപ്പോൾ. മകളുടെ നാലാം ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അസിൻ ഷെയർ ചെയ്തിരിക്കുന്നത്

സൂപ്പർ ഹീറോ തീമിലൊരുക്കിയിരിക്കുന്ന പിറന്നാൾ ആഘോഷത്തിൽ സൂപ്പർ ഹീറോകളുടെ ചിത്രങ്ങൾക്കൊപ്പം സൂപ്പർ ഗേളായി നിൽക്കുന്ന ഐറിനേയും കാണാം. ബാറ്റ്മാൻ കസ്റ്റമെയ്ഡ് കേക്കാണ് മകൾക്കായി അസിൻ ഒരുക്കിയിരിക്കുന്നത്. മകൾക്കായി ബാറ്റ്മാൻ ലുക്കിലാണ് രാഹുൽ ശർമ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. 2017 ഒക്ടോബർ 24 നാണ് അസിന് മകൾ പിറന്നത്.
തമിഴിൽ വൻ ഹിറ്റായ ‘ഗജിനി’ ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തപ്പോൾ നായികയായതും അസിൻ ആയിരുന്നു. അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ആമിർ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. അതിനുശേഷം ലണ്ടൻ ഡ്രീംസ് എന്ന ഹിന്ദി ചിത്രത്തിലും അസിൻ അഭിനയിച്ചു.