പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം” .

ഹൃദയത്തിൽ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. സിനിമയിൽ 15 ഗാനങ്ങളാണുള്ളത്.

ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ദർശനാ…’ എന്ന ഗാനം 50 ലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്. 
ഒക്ടോബര്‍ 25നാണ് ഗാനം റിലീസ് ചെയ്തത്.

ദർശനാ… എന്ന ഗാനത്തിന് പ്രേക്ഷകർ നൽകിയ സ്വീകരണത്തിന് വിനീത് ശ്രീനിവാസൻ നന്ദി പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിങ്ങനെ…

ഞങ്ങളുടെ പാട്ടിന് നിങ്ങൾ നൽകിയ മികച്ച പ്രതികരണത്തിന്  നന്ദി. 2019 ജൂലൈയിൽ ഹെഷാം അബ്ദുൾ വഹാബിന്റെ വീട്ടിലെ ഒരു ചെറിയ സ്റ്റുഡിയോ മുറിയിൽ വച്ചാണ് ‘ദർശന’ ചിട്ടപ്പെടുത്തിയത്. 

അദ്ദേഹം മൈക്കിന് മുന്നിൽ നിന്ന് ഒറ്റയടിക്ക് ഈ ഈണം ആലപിച്ചു കേൾപ്പിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട മന്ത്രികസ്പർശം ഇപ്പോഴും ഓർക്കുന്നു,. ഏകദേശം രണ്ട് വർഷത്തേയും മൂന്ന് മാസത്തെയും കാത്തിരിപ്പിനു ശേഷമാണ് ഈ പാട്ട് ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചത്.

കഴിവുറ്റ സാങ്കേതിക വിദഗ്ധരുടെയും സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് ‘ഹൃദയം’.  ആളുകൾ നെഞ്ചോട് ചേർത്ത് സൂക്ഷിക്കുന്ന ഒരനുഭവം എല്ലാവർക്കും നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.