സാരി ധരിച്ചുള്ള സണ്ണിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം സണ്ണി വീണ്ടും സാരിയിൽ കയ്യടി നേടുകയാണ്….പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡില്‍ എത്തിയ താരമാണ് സണ്ണി ലിയോണു .സോഷ്യല്‍ മീഡിയയില്‍ സജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയിലാണ് ഇത്തവണ സണ്ണി തിളങ്ങുന്നത്.ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. 48 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

പച്ച നിറത്തിലുള്ള സാറ്റിൻ സാരിയാണ് സണ്ണി ധരിച്ചത്. കട്ട് സ്ലീവസ് ബ്ലൗസ് ആണ് ഇതിനോടൊപ്പം താരം പെയര്‍ ചെയ്തത്. എംബ്രോയ്ഡറിയും നെക്‌ലൈനും ബ്ലൗസിനെ മനോഹരമാക്കുന്നു.

ഫാഷൻ ഡിസൈൻ സോനാക്ഷി രാജിന്റെ കലക്‌ഷനിലേതാണ് ഈ സാരി. 95,000 രൂപയാണ് ഇതിന്‍റെ വില.കമ്മലും വളയുമാണ് ആക്സസറീസ്. ചിത്രങ്ങള്‍ സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സാരിയുടുത്തു കൊണ്ടുള്ള ഡാൻസ് വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്
2011 ലെ ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അവിടെനിന്ന് താരം ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2012 ൽ മഹേഷ് ഭട്ട് എഴുതി പൂജ ഭട്ട് സംവിധാനം ചെയ്ത jism2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2019 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മധുര രാജ എന്ന സിനിമയിൽ ഐറ്റം ഡാൻസിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിലും പ്രത്യക്ഷപ്പെട്ടു.