ദക്ഷിണേന്ത്യയിലെ താരമൂല്യമുള്ള  നടിമാരിൽ ഒരാളാണ് റാഷി ഖന്ന.  മികച്ച നടി എന്നതിലുപരി പ്രശസ്തയായ  ഒരു ഗായികയും കൂടിയാണ് താരം

തമിഴ്, തെലുഗ്, മലയാളം, ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ പല വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലൂടെ താരം മലയാളത്തിൽ തുടക്കം കുറിച്ചത്.

2013 ൽ പുറത്തിറങ്ങിയ  മദ്രാസ് കഫെയിലൂടെ ഹിന്ദിയിലും മാനം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. ഇതുവരെ അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ച് ജനപ്രീതി നേടിയിരുന്നു ,അതിലെ അന്ന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി ആഴത്തിൽ അറിഞ്ഞു തന്നെ താരം അവതരിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് റാഷിവന്ന
ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6.2 മില്യൺ ആരാധകരാണ് ഉള്ളത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്.താരം  പങ്കുവെച്ചിരുന്ന പൂൾ ചിത്രങ്ങൾ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഭ്രമത്തിൽ നായിക ഇത്രയും ഗ്ലാമറസ് ആയിരുന്നോ എന്നായിരുന്നു ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.