മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. 

ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.

ഇപ്പോഴിതാ റിമയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

‘വൈൽഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫൊട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്, ഇതിൽ ‘നിരസിക്കൽ’, ‘ദേഷ്യം’, ‘വിലപേശൽ’, ‘വിഷാദം’, ‘അഗീകരിക്കൽ’, ‘പ്രതികാരം’ തുടങ്ങിയ ക്യാപ്‌ഷനുകളിലാണ് ചിത്രങ്ങൾ നൽകിയിരിക്കുന്നത്.

പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

താരത്തെ വിമർശിച്ചും ഒരു പാട് കമൻറുകൾ വരുന്നുണ്ട്.പുക വലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതാണ് വിമർശനത്തിനിടയാക്കിയത്. 

ചിത്രങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നു ഒരു വിഭാഗം ആളുകൾ പറയുന്നു

പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികൾ ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ അത് മറ്റുള്ളവർക്ക് അനുകരിക്കാൻ പ്രചോദനമാകുമെന്നുമാണ് വിമർശനം. റീമ ഇതുവരെ പ്രതികരിച്ചിട്ടില്ല

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം താരത്തിനെ ലഭിച്ചു.. 2013 ലാണ് താരം വിവാഹിതയായത്. ആഷിഖ് അബു ആണ് ജീവിതപങ്കാളി.