ഒരു റൊമാന്‍റിക് ഡ്രാമ ചിത്രം കൂടി തെലുങ്കില്‍ നിന്ന് റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ അനില്‍ പാദുരി  സംവിധാനം ചെയ്‍തിരിക്കുന്ന ‘റൊമാന്‍റിക്’ എന്ന ചിത്രമാണ് അത്.

ഇപ്പോൾ സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. പ്രശസ്ത തെലുങ്ക് സംവിധായകൻ പൂരി ജഗന്നാഥന്റെ മകൻ ആകാശ് പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് റൊമാന്റിക് .

ചുരുങ്ങിയ ചില സിനിമകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് ആകാശ്.ചിത്രം നിർമ്മിച്ചിരിക്കുന്നത് പുരി ജഗന്നാഥൻ ആണ് .


യൂട്യൂബിൽ റൊമാന്റിക് എന്ന സിനിമയുടെ ട്രെയിലർ വീഡിയോ വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതീവ ഗ്ലാമർ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള റൊമാൻറിക്ക് സിനിമയുടെ ട്രെയിലർ 65 ലക്ഷത്തിൽ കൂടുതൽ ആൾക്കാർ ഇതിനകം കണ്ടു കഴിഞ്ഞു.

1.3 ലക്ഷം പേർ ട്രൈലർ ലൈക്ക് ചെയ്തിട്ടുണ്ട്. റൊമാന്റിക് രംഗങ്ങൾ തന്നെയാണ് ട്രൈലർ ഇത്രയധികം വൈറലാകാൻ കാരണം.

നേരത്തെ വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ തെലുങ്ക് സിനിമയില്‍ ശ്രദ്ധ നേടിയ കലാകാരനാണ് അനില്‍ പാദുരി. റൊമാന്‍റിക് ഡ്രാമ ചിത്രത്തില്‍  ആകാശ് പുരിയുടെ നായികയായി എത്തുന്നത് കേതിക ശര്‍മ്മയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പുരി ജഗന്നാഥ് ആണ്. 

സംഗീതം സുനില്‍ കശ്യപ്, എഡിറ്റിംഗ് ജുനൈദ് സിദ്ദിഖി, ഛായാഗ്രഹണം നരേഷ് റാണ, പുരി കണക്റ്റ്സ്, പുരി ജഗന്നാഥ് ടൂറിംഗ് ടാക്കീസ് എന്നീ ബാനറുകളില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യും.

ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ സൂപ്പര്‍താരം പ്രഭാസ് ആണ് ലോഞ്ച് ചെയ്‍തത്. ഈ സിനിമയിലെ ഗാനങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി പ്രചരിച്ചിരുന്നു.

രമ്യ കൃഷ്ണൻ, മന്തിര ബേടി, മകരണ്ട് ദേശാപണ്ടേ തുടങ്ങിയവർ ഈ സിനിമയിൽ വേഷം ചെയ്യുന്നുണ്ട്.