ബോളിവുഡിന്റെ താരറാണിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളിയിരിക്കെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് ചുവടുമാറ്റുന്നത്. ഹോളിവുഡിലും വിജയം ആവര്‍ത്തിച്ച പ്രിയങ്ക ഇന്ന് ഗ്ലോബര്‍ ഐക്കണാണ്.

ലോകമെമ്പാടും ആരാധകരുള്ള താരം. അഭിനേത്രി മാത്രമല്ല, ഗായികയും നിര്‍മ്മാതാവുമൊക്കെയാണ് പ്രിയങ്ക. പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും സോഷ്യല്‍ മീഡിയയുമൊക്കെ ഒരുപാട് ആഘോഷിച്ചിരുന്നു.

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച പ്രിയങ്ക ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയിൽ ഒന്നാണ് ബാജിറാവു മസ്താനി. രൺവീർ സിംഗ് ,ദീപിക പദുക്കോൺ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

സഞ്ജയ് ലീലാ ബൻസാലി ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.ബാജിറവ് മസ്താനി എന്ന സിനിമയിലെ ഏറ്റവും കാശിഭായ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയങ്കയായിരുന്നു. രൺവീർ സിംഗ് അവതരിപ്പിച്ച പേഷ്വാ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിരുന്നു കാശിഭായ്.

ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു വിജയം നേടാൻ പ്രിയങ്ക ചോപ്ര ക്ക് സാധിച്ചിരുന്നു. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം കൂടിയായിരുന്നു കാശിഭായ്.

ഇപ്പോൾ താരം ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ചെയ്ത ത്യാഗത്തെ കുറിച്ച് സിനിമയിലെ നായക വേഷം കൈകാര്യം ചെയ്ത രൺവീർ സിംഗ് തുറന്നു പറഞ്ഞിരിക്കുകയാണ്.

രൺവീറിന്റെ വാക്കുകളിലൂടെ..
ബാജിറാവു മസ്താനി എന്ന സിനിമ ഷൂട്ടിങ് തുടങ്ങിയതിന് മൂന്നാം ദിവസം തന്നെ പ്രിയങ്കചോപ്ര കരയുന്നുണ്ടായിരുന്നു. ഈ സിനിമ ഉപേക്ഷിച്ച് പിരിഞ്ഞുപോകാൻ വരെ താരം തീരുമാനിച്ചിരുന്നു. കാരണം ഈ സിനിമ സംവിധാനം ചെയ്ത സഞ്ജയ് ലീല ബൻസാലി എന്ന ഡയറക്ടറുടെ കർക്കശമായ ഷൂട്ടിംഗ് സിസ്റ്റം ആയിരുന്നു.”


പക്ഷേ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് കഠിനമായി അധ്വാനിച്ച് ആ സിനിമയിൽ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് . ഷൂട്ടിംഗ് സിസ്റ്റത്തിലെ കാർക്കശ്യമാണ് ബാജി റാവു എന്ന ക്ലാസിക്കൽ സിനിമ ഇത്രയും ഭംഗിയാക്കാൻ സഞ്ജയ് ലീലാ ബൻസാലിക്ക് കഴിഞ്ഞത്.

ഡയറക്ടർ പ്രൊഡ്യൂസർ റൈറ്റർ എഡിറ്റർ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് സഞ്ജയ് ലീലാ ബൻസാലി. പത്മശ്രീ, നാഷണൽ ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ 45 ഓളം അംഗീകാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്


രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. നാഷണൽ ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ്, തുടങ്ങിയ ഒരുപാട് അവാർഡുകൾ താരത്തിന് അഭിനയജീവിതതിൽ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പദ്മശ്രീയും താരത്തിന് ലഭിച്ചിട്ടുണ്ട്. ടൈംസ് മാഗസിൻ ലോകത്തിലെ ഏറ്റവും ശക്തമായ 100 സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു.