സൗത്ത് ഇന്ത്യൻ സിനിമയിലെ നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് കാജൽ അഗർവാൾ. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം അവസാനമാണ് വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്‍ലുവുമായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജലും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്.മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ താരം തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെർസൽ’ മഗധീര എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.



താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ഭർത്താവിനൊപ്പം ഉള്ള സന്തോഷം നിമിഷങ്ങളും കുടുംബ നിമിഷങ്ങളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ താരം ഒട്ടും പിന്നിലല്ല.


20 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന് ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആപ്പിൾ പിടിച്ച് ക്യൂട്ട് ലുക്കിലാണ് കാജൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


2004 ൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഭയ്യാ ഭയ്യാ, കസിൻസ് എന്നീ മലയാള സിനിമകളിൽ അഭിനയിച്ച നിഷ അഗർവാൾ താരത്തിന്റെ സഹോദരിയാണ്.


2004 ൽ പുറത്തിറങ്ങിയ Kyun! Ho Gaya na എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 2007 ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചന്തമാമ എന്ന സിനിമയിലൂടെ താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

റാംചരൺ നായകനായി പുറത്തിറങ്ങിയ മഗധീര എന്ന സിനിമയിലെ അഭിനയമാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾക്ക് ഈ സിനിമയിലെ അഭിനയം താരത്തെ പരിഗണിക്കപ്പെടാൻ കാരണമായി.

2020 ൽ താരത്തിന് മെഴുകു പ്രതിമ ലോകപ്രശസ്ത മ്യൂസിയം ആയ മടമേ ട്യൂസഡ്സ് സിങ്കപ്പൂർ ൽ സ്ഥാപിക്കപ്പെട്ടു. സൗത്ത് ഇന്ത്യൻ നടിയെന്ന നിലയിൽ കാജൽ അഗർവാൾ ആണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.


ഡാർലിംഗ്, വൃന്ദാവനം, മിസ്റ്റർ പെർഫെക്ട്, ബിസിനസ് മാൻ, ബാദുഷ, നായക്, ഖിലടി നമ്പർ 150, നാൻ മഹാൻ അല്ലേ, തുപ്പാക്കി, മെർസൽ, വിവേകം, ജില്ല, സിംഗം തുടങ്ങിയവ താരം അഭിനയിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രധാന സിനിമകൾ ആണ്.



വിവാഹശേഷവും അഭിനയത്തിൽ സജീവയാണ് കാജൽ അഗർവാൾ. ആചാര്യ, കരുൺഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക അടക്കമുളള ചിത്രങ്ങളാണ് കാജലിന്റേതായി റിലീസിനായ് ഒരുങ്ങുന്നത്.