രാജസേനൻ സംവിധാനം ചെയ്ത സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് വന്ന താരമാണ് മിയ ജോർജ്.അതിന് മുൻപ് സീരിയയിലൂടെയും പ്രേക്ഷർക്ക് പരിചിതമായി.ചേട്ടായീസ് എന്ന ചിത്രമാണ് നായിക പദവി നൽകുന്നത്.

ആദ്യം മിയയുടെ മുഖം മലയാളി കണ്ടുതുടങ്ങിയത് സീരിയലുകളിലൂടെയാണ് അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ, വേളാങ്കണ്ണി മാതാവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളാണ് മിയയെ മിനി സ്ക്രീൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഭക്തി സീരിയലുകളിൽ മാതാവിന്റെ വേഷത്തിലാണ് മിയ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്സെപ്തംബര് 12 ന് ആയിരുന്നു മിയ ജോർജും എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പും മിയയും തമ്മിലുള്ള വിവാഹം നടന്നത്.അമ്മയായ സന്തോഷം പങ്കുവെച്ചിരുന്നു താരം.


ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്.  കുഞ്ഞ് ജനിച്ചതിന് ശേഷം എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.  ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും ദമ്പതികൾ ആദ്യമായി  പങ്കുവച്ചത്. 


ഇപ്പോൾ മകനൊപ്പമുള്ള ആദ്യ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മിയ. മാസങ്ങൾ മാത്രം പ്രായമുള്ള ലൂക്കയ്ക്ക് പാട്ട് പാടികൊടുക്കുന്ന വീഡിയോയാണ് മിയ പങ്കുവെച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന പാട്ടാണ് മകന് വേണ്ടി മിയ പാടിയത്. അമ്മയുടെ പാട്ട് ചെറുപുഞ്ചിരിയോടെ ആസ്വദിക്കുന്ന ലൂക്കയുടെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി.

അമ്മയെപോലെ തന്നെ ലൂക്കയും ക്യൂട്ടാണെന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. മകനെ അരികിൽ ചേർത്തുകിടത്തിയാണ് മിയയുടെ പാട്ട്.

പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസാണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ .എൽസ കുരുവിള എന്ന സാധാരണക്കാരിയായ വീട്ടമ്മയായിട്ടായിരുന്നു മിയയുടെ പ്രകടനം സുരാജ് വെഞ്ഞാറമൂടായിരുന്നു ചിത്രത്തിൽ മിയയുടെ നായകൻ2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം.വിവാഹം സെപ്റ്റംബറിലായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.