ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നടിയായിരുന്നു മോഹിനി. 14-ാം വയസിലാണ് മോഹിനി നായികയായി അരങ്ങേറുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായിരുന്നു മോഹിനി.

നിരവധി ഹിറ്റ് സിനിമകളിൽ നായികയായ മോഹിനി വിവാഹ ശേഷം യുഎസിൽ സെറ്റിൽ ആവുകയായിരുന്നു.
വിവാഹിതയായ ശേഷം താരം സിനിമയിൽ നിന്നും വലിയൊരു അവധിയെടുത്തിരുന്നു.താരം ക്രിസ്തുമതം സ്വീകരിച്ച് പേരു മാറ്റിയതൊക്കെ ഏറെ ചർച്ചയായിരുന്നു.


താരത്തിന്റെ പുതിയ വിശേഷങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ഇപ്പോള്‍ മത പ്രഭാഷകയാണ് മോഹിനി. ഇപ്പോഴിതാ തന്റെ മതം മാറ്റത്തെക്കുറിച്ചുള്ള മോഹിനിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.ഒരു ബ്രാഹ്‌മണ കുടുംബത്തിൽ ആയിരുന്നു മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്ന പേര് സിനിമയിൽ എത്തിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്.


മോഹിനിയുടെ വാക്കുകളിലൂടെ …..
ഞാന്‍ ജനിച്ചത് മഹാലക്ഷ്മിയായാണ്. ഒരു ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജനനം. 27-ാം വയസുവരെ ഹിന്ദുവായിരുന്നു. ഞാന്‍ വിവാഹം കഴിച്ച ഭരത്തും ബ്രാഹ്‌മണനാണ്. അവര്‍ പാലക്കാട് ബ്രാഹ്‌മണരും ഞങ്ങള്‍ തഞ്ചാവൂര്‍ ബ്രാഹ്‌മണരും. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു.

ആര്‍ത്തറൈറ്റൈസ് രോഗവും വന്നു. ഞാന്‍ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. ഈ പ്രശ്നങ്ങളൊന്നും ഞാന്‍ പ്രാര്‍ത്ഥിച്ചിച്ചിട്ടും പൂജകള്‍ ചെയ്തിട്ടും മാറിയില്ല. എന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല.


ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഞാന്‍ ചെയ്യുന്ന പൂജകള്‍ക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല? ആ ചോദ്യങ്ങള്‍ക്കൊന്നും ആ മതത്തില്‍ ഉത്തരം കിട്ടിയില്ല.

എന്നെ ആരും നിര്‍ബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാന്‍ പറയുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വഴികാട്ടിയായതും വെളിച്ചം കാണിച്ചു തന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു. ദൈവമേ എന്നെ രക്ഷിക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്. വേറെ മതത്തിലെ ഇവരെന്തിനാണ് വന്നതെന്ന് ഞാന്‍ ചിന്തിച്ചു.

അപ്പോള്‍ എന്റെ വീട്ടിലുള്ള ഇന്ദ്ര എന്ന പെണ്‍കുട്ടിയാണ് ജീസസിന് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ഇല്ലെന്നും അതെല്ലാം നമുക്കാണെന്നും പറയുന്നത്. ബൈബിളും സഭകളെക്കുറിച്ചുമെല്ലാം ഞാന്‍ തന്നെ പഠിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്.

ഒരോ ദൈവത്തിനും ഓരോ മണ്ഡലം ഉണ്ടായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. എനിക്ക് സഹായം വേണമായിരുന്നു. അതിനൊന്നും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്. ജീവിതമാകെ മാറി. ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞവര്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തി.

ആര്‍ത്തറൈറ്റൈസ് മാറി, സ്പോണ്ടുലോസസ് മാറി, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനമാണ്. എന്നാല്‍ ഇന്ന് രാത്രി ഭര്‍ത്താവ് വിളിച്ചിട്ട് നമ്മള്‍ ചെയ്യുന്നത് തെറ്റാണ്. നമുക്ക് നല്ലൊരു മകളുണ്ട്. നമ്മള്‍ പിരിയാന്‍ പാടില്ലെന്ന് പറഞ്ഞു, അങ്ങനെ വീണ്ടും ഞങ്ങൾ ഒന്നിച്ചു.രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയില്‍ വച്ച് വീണ്ടും വിവാഹം കഴിച്ചു, ഇങ്ങനെ ജീവിതം മുഴുവന്‍ മാറി. ഞങ്ങൾ കുടുംബം മുഴുവനും ഇപ്പോൾ ജീസസിൽ വിശ്വസിക്കുന്നു.


താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.