മലയാളം മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്ത് വന്ന് പിന്നീട് മലയാള സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് നമിത പ്രമോദ്.

നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ തെന്നിന്ത്യയിൽ ആകമാനം നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു നർത്തകി കൂടിയാണ്.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്നചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തുടക്കം കുറിച്ച നമിത സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്.

സിനിമയിലെത്തി ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിൽ യുവതാരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരവും നമിതയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ അന്യ ഭാഷ ചിത്രങ്ങളിലും നമിത ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോൾ താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പുത്തന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.എന്നെത്തന്നെ പ്ലീസ് ചെയ്യാന്‍ വേണ്ടിയാണ് ഈ മേക്കോവര്‍ എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന് പറയുന്നതായിരിക്കണം വസ്ത്രധാരണം.നീല ജീന്‍സും കറുപ്പ് ടോപ്പുമണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു നമിത പ്രമോദ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.


സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നമിത അഭിനയിച്ചിട്ടുണ്ട്.