പുതിയ ലുക്കിൽ ധ്യാൻ ശ്രീനിവാസൻ… ഒരു മാസം കൊണ്ട് എങ്ങനെ ഇത്ര മെലിഞ്ഞു എന്നാണ് ആരാധകരുടെ സംശയം…

Advertisement

പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസൻ. തടി കുറച്ച് മെലിഞ്ഞ് പഴയ ലുക്കില്‍ ഒരു പരസ്യചിത്രം പ്രത്യക്ഷപ്പെട്ട ധ്യാന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു മാസം കൊണ്ട് എങ്ങനെ ഇത്ര മെലിഞ്ഞു എന്നാണ് ആരാധകരുടെ സംശയം.
വ്യായാമം ചെയ്യാന്‍ പൊതുവെ മടിയാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും ധ്യാന്‍ പറഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ പുതിയ മേക്കോവർ എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സജിത് റസാഖ് ആണ് ധ്യാനിന്റെ പേഴ്‌സണല്‍ ട്രെയിനര്‍.
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, വിനീത് ശ്രീനിവസന്‍, നിവിന്‍ പോളി, നീരജ് മാധവ്, തുടങ്ങി വമ്പന്‍ താരനിരയാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. വിനീത് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യം ആണ്.

Advertisement