മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്ക്ക് രണ്ടാം ഭാഗം വരുന്നു; പ്രധാന വേഷത്തില്‍ ജീവയും

Advertisement

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്ക്ക് രണ്ടാം ഭാഗം വരുന്നു. യാത്ര 2 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി യാത്ര സിനിമയില്‍ എത്തിയത്. വൈഎസ്ആര്‍ നടത്തിയ പദയാത്രയെ ആസ്പദമാക്കിയുള്ളതായിരുന്നു 2019ല്‍ റിലീസ് ചെയ്ത ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. രണ്ടാം ഭാഗത്തില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി രാഷ്ട്രീയ യാത്രയേക്കുറിച്ചുള്ളതാണ്. ജീവയാണ് ജഗനായി വേഷമിടുന്നത്. ആദ്യ ചിത്രം സംവിധാനം ചെയ്ത മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

Advertisement