കണ്ണൂര്‍ സ്‌ക്വാഡ് ആഗോളതലത്തില്‍ 50 കോടി ക്ലബിലേക്ക്

Advertisement

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ആഗോളതലത്തില്‍ 50 കോടി ക്ലബിലേക്ക് അടുക്കുകയാണ്. കേരളത്തില്‍ കണ്ണൂര്‍ സ്‌ക്വാഡ് 21.90 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളില്‍ 3.10 കോടി രൂപ ആകെ കണ്ണൂര്‍ സ്‌ക്വാഡ് നേടിയിരിക്കുന്നു. വിദേശത്ത് കണ്ണൂര്‍ സ്‌ക്വാഡ് 20.40 കോടി രൂപയും നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അധികം ഹൈപ്പൊന്നും ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രം വന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍ മാത്രം ഒരു കോടി രൂപയാണ് കണ്ണൂര്‍ സ്‌ക്വാഡ് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ഫ്രൈഡേ മാറ്റ്‌നി റിപ്പോര്‍ട്ട് ചെയ്യുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയതാണ് കണ്ണൂര്‍ സ്‌ക്വാഡ്. സംവിധാനം റോബി വര്‍ഗീസ് രാജാണ്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയായി. മമ്മൂട്ടി നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

Advertisement