തന്റെ ഇഷ്ടനമ്പര്‍ കൈവിടാതെ മമ്മൂട്ടി; പുതിയ വാഹനത്തിന് നമ്പര്‍ നല്‍കിയത് ത്രികോണ മത്സരത്തിലൂടെ

Advertisement

ക.എല്‍. 07 ഡി.സി. 369 നമ്പര്‍ സ്വന്തമാക്കി മമ്മൂട്ടി. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലൂടെയാണ് 369 അദ്ദേഹം സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം ഫാന്‍സി നമ്പറായ കെ.എല്‍. 07 ഡി.സി. 369 നമ്പര്‍ മമ്മൂട്ടി കമ്പനി ബുക്ക് ചെയ്തിരുന്നു. ഈ നമ്പറിനായി മറ്റ് രണ്ട് പേര്‍ കൂടി രംഗത്തെത്തിയതോടെ ലേലത്തില്‍വച്ചു. ഒടുവില്‍ ഓണ്‍ലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. മറ്റൊരു നമ്പറായ കെ.എല്‍. 07 ഡി.സി. 500 വാശിയേറിയ മത്സരത്തിലൂടെ കൊച്ചി സ്വദേശി 2.45 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഈ നമ്പറിനായി അഞ്ച് പേരാണ് മത്സര രംഗത്തുണ്ടായിരുന്നതെന്ന് എറണാകുളം ജോയിന്റ് ആര്‍ടിഒ കെ.കെ.രാജീവ്പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here