Advertisement
കൊച്ചി: മലയാള സിനിമാപ്രേമികള്‍ മുഴുവനും ആകാംഷയോടെ കാത്തിരിക്കുന്ന ആ സസ്‌പെന്‍സ് ലാലേട്ടന്‍ അവസാനിപ്പിച്ചു. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തീയേറ്ററില്‍ എത്തും. മോഹന്‍ലാല്‍ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്.
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.