തെന്നിന്ത്യന്‍ താരം നാഗചൈതന്യയും നടി ശോഭിതയുമായുള്ള പ്രണയ ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്നും നാഗചൈതന്യ വ്യവസായിയുടെ മകളുമായി വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്തകളില്‍ സത്യം ഇല്ലെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സിനിമയ്ക്ക് പുറത്തുള്ള വ്യക്തിയുമായി നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളില്‍ സത്യമില്ല. അദ്ദേഹം ഇപ്പോഴും ശോഭിതയുമായി പ്രണയത്തിലാണ്. ഈ ബന്ധം ശക്തമായാണ് മുന്നോട്ടുപോകുന്നത്.
ശോഭിതയും നാഗ ചൈതന്യയും ഇവരുടെ ബന്ധം പരസ്യമാക്കാന്‍ ഒരുങ്ങുകയാണെന്നും വ്യക്തമാക്കി. ബന്ധത്തേക്കുറിച്ച് വൈകാതെ പരസ്യപ്പെടുത്തുന്നതിനേക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രണയത്തേക്കുറിച്ച് തുറന്നു സമ്മതിക്കാന്‍ അവര്‍ക്ക് നാണക്കേടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ശോഭിതയുമായി കുറച്ചു നാളുകളായി പ്രണയത്തിലാണ് നാഗചൈതന്യ. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി സമാന്തയുമായി നാഗ ചൈതന്യ വേര്‍പിരിഞ്ഞിരുന്നു.
സിനിമയ്ക്ക് പുറത്തുള്ള വ്യക്തിയുമായി നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളില്‍ സത്യമില്ല… പ്രണയം നടി ശോഭിതയുമായി
Advertisement