‘ഇതിലും നല്ലത് നീ എന്നെ ബ്ലഡ് തന്ന് രക്ഷിക്കണ്ടാരുന്നു’, ‘ഡെന്നിസിനോട് രവിശങ്കര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’… സമ്മര്‍ ഇന്‍ ബത്‌ലഹേം വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്

Advertisement

മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ എന്നും മറക്കാതെ നില്‍ക്കുന്ന കഥാ പാത്രങ്ങളാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ സുരേഷ് ഗോപി അവതരിപ്പിച്ച ഡെന്നിസും ജയാറാം അവതരിപ്പിച്ച രവിശങ്കറും. ഇപ്പോളിതാ ആ പഴയകാലത്തെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സുരേഷ് ഗോപി പാടിയ ഒരു തെലുങ്ക് ഗാനം ജയറാം അനുകരിക്കുന്ന വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വൈറലായ വിഡിയോയും കമന്റില്‍ മുഴുവന്‍ ഡെന്നീസിന്റെയും രവിയുടെയും ചര്‍ച്ചയാണ്.
‘എഴുന്നേറ്റു നിന്നു കേട്ടു എന്നാണ് രമേഷ് പിഷാരടിയുടെ കമന്റ്’. ‘സമ്മര്‍ ഇന്‍ ബത്‌ലഹേം 2 വരുന്നു…’ എന്ന് പ്രവചിക്കുന്നവരും കമന്റ് ബോക്‌സിലുണ്ട്. ‘ലെ ഡെന്നിസ്: ഇതിലും നല്ലത് നീ എന്നെ ബ്ലഡ് തന്ന് രക്ഷിക്കണ്ടാരുന്നു’, ‘ഡെന്നിസിനോട് രവിശങ്കര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’, ‘അന്ന് ആക്സിഡന്റ് ആയി കിടന്ന രവിയെ എടുത്ത് നാല് കുപ്പി ബ്ലഡ് കൊടുത്ത ഒരേ ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളു’ എന്നിങ്ങനെ നിറയും ഡെന്നിസ്-രവി ഫാന്‍സിന്റെ കമന്റുകള്‍.
അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രം ‘അല വൈകുണ്ഡപുരമുലോ’യിലെ ഹിറ്റ് ഗാനം സുരേഷ് ഗോപി ആലപിച്ചതാണ് ജയറാം അനുകരിച്ചത്. ഈ സിനിമയില്‍ ജയറാം ഒരു സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.’ജസ്റ്റ് ഫോര്‍ ഫണ്‍’ എന്ന ക്യാപ്ഷനോടെ സുരേഷ് ഗോപിയെ ടാഗ് ചെയ്താണ് താരം വിഡിയോ പങ്കുവച്ചത്.

Advertisement