ജനീലിയ മൂന്നാമതും ഗര്‍ഭിണിയായോ? ആരാധകരുടെ ചോദ്യം…. പ്രതികരിക്കാതെ താരജോഡികള്‍

Advertisement

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും തമ്മില്‍ വിവാഹിതരായത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വീഡിയോ കണ്ട് ജനീലിയ ഗര്‍ഭിണിയാണോ? എന്നാണ് ആരാധകരുടെ സംശയം.
മുംബൈയിലെ ഫാഷന്‍ സ്റ്റോര്‍ ലോഞ്ചില്‍ പങ്കെടുക്കാനാണ് റിതേഷിനൊപ്പം ജനീലിയ എത്തിയത്. നീല നിറത്തിലുള്ള മിനി ഡ്രസ്സാണ് താരം അണിഞ്ഞിരുന്നത്. വിഡിയോയില്‍ ജനീലിയയുടെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൂടാതെ വയറിന് സപ്പോര്‍ട്ട് കൊടുത്തുകൊണ്ടുള്ള താരത്തിന്റെ നില്‍പ്പും ആരാധകര്‍ക്കിടയില്‍ സംശയത്തിന് കാരണമായി. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ജനീലിയ മൂന്നാമതും ഗര്‍ഭിണിയായോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് ഇതുവരെ ജനീലിയയും റിതേഷും പ്രതികരിച്ചിട്ടില്ല. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളാണുള്ളത്.

Advertisement