ഇളയരാജ സിനിമലോകത്തെ വിപ്ലവം…. എം.കെ. സ്റ്റാലില്‍

സംഗീതലോകത്തെ ഇതിഹാസം ഇളയരാജയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍, കമല്‍ഹാസന്‍ തുടങ്ങിയ നിരവധി പേര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. സ്റ്റാലില്‍ നേരിട്ട് എത്തിയാണ് പ്രിയ സംഗീതജ്ഞന് ആശംസകള്‍ അറിയിച്ചത്.
ഇളയരാജയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ക്കൊപ്പം സ്റ്റാലിന്‍ സ്റ്റാലിന്‍ ആശംസാ കുറിപ്പ് ഇട്ടു. സിനിമലോകത്തെ വിപ്ലവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഗീത ഉപകരണങ്ങളെയല്ല നമ്മുടെ ഹൃദയങ്ങളെയാണ് ഇളയരാജ തഴുകി ഉണര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം. കരുണാനിധിയ്ക്ക് ഇളയരാജയോടുള്ള സ്നേഹത്തെക്കുറിച്ചും സ്റ്റാലിന്‍ പറഞ്ഞു.
സംഗീത ലോകത്തെ ചക്രവര്‍ത്തി എന്നാണ് ഇളയരാജയെ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്.

Advertisement