കാന്‍ മേളയിലെ ഐശ്വര്യയുടെ പുതിയ ലുക്കിന് ആരാധകരുടെ വിമര്‍ശനം

Advertisement

76-ാമത് കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഐശ്വര്യ റായിയുടെ ലുക്കിന് വലിയ ട്രോളാണ് ലഭിക്കുന്നത്. തന്റെ കംഫര്‍ട്ട് സോണിന്റെ പുറത്തുള്ള വ്യത്യസ്തമായ ലുക്കാണ് താരം പരീക്ഷിച്ചത്. സില്‍വര്‍ ഹുഡുള്ള കറുപ്പ് ഗൗണിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. തലയും കഴുത്തും പൂര്‍ണമായി മറയ്ക്കുന്ന ഹുഡ് തന്നെയായിരുന്നു പ്രധാന ആകര്‍ഷണം.
സോഫി കൗച്ചറാണ് ഐശ്വര്യയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ചിത്രങ്ങള്‍ വൈറലായതോടെ ഔട്ട്ഫിറ്റിനെ പ്രശംസിച്ചും അഭിനന്ദിച്ചും കമന്റുകളെത്തി.
അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ചിക്കന്‍ ഷവര്‍മ്മ പോലെയുണ്ടെന്നാണ് ചിലര്‍ ഐശ്വര്യയുടെ ഔട്ട്ഫിറ്റിനെ പരിഹസിച്ചത്. ഏത് ഔട്ട്ഫിറ്റില്‍ വന്നാലും ഐശ്വര്യ സുന്ദരിയാണെന്നും ലോകത്തിന്റെ സൗന്ദര്യം തൊട്ടുമുന്നില്‍ നില്‍ക്കുന്നത് പോലെയുണ്ടെന്നുമായി ആരാധകരുടെ പ്രതികരണം.
മേളയ്ക്ക് വേണ്ടിയുള്ള ഐശ്വര്യയുടെ ആദ്യ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. ഷിമ്മറിഗുള്ള ഗ്രീന്‍ കേപ്പ് ഡ്രെസ്സാണ് മേളയുടെ തുടക്കത്തില്‍ ഐശ്വര്യ ധരിച്ചത്. ഏതായാലും കാന്‍ മേളയിലെ ഐശ്വര്യയുടെ പുതിയ ലുക്ക് ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടമായില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്.

Advertisement