പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല… വിവാഹം മുടങ്ങിയതിനെ കുറിച്ച് കാർത്തിക് സൂര്യ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട്തന്നെ ആരാധകരെ സൃഷ്‌ടിച്ച താരമാണ് കാർത്തിക്ക് സൂര്യ. വ്ലോഗർ ആയി കരിയർ ആരംഭിച്ച കാർത്തിക് ഈ അടുത്ത കാലത്ത് മഴവിൽ മനോരമയിലെ കോമഡി റിയാലിറ്റി ഷോയിൽ അവതാരകനായും തിളങ്ങി. കാർത്തിക്കിന്റെ വീഡിയോകൾക്കും അവതാരശൈലിക്കും ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തന്റെ വിവാഹം മുടങ്ങിയെന്ന കാര്യം വെളിപ്പെടുത്തുകയാണ് കാർത്തിക്. തന്‍റെ പ്രേമം തകർന്നുവെന്നത് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നും പുതിയ വീഡിയോയിൽ കാർത്തിക്ക് സൂര്യ പറയുന്നു.
മെയ് 7ന് നടക്കാനിരുന്ന വിവാഹം കഴിഞ്ഞ ജനുവരിയില്‍ തന്നെ മുടങ്ങിയെന്ന് കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു. പക്ഷെ തന്‍റെ ഭാവിവധുവിന്‍റെ പേരോ മറ്റ് വിവരങ്ങളോ വീഡിയോയോ ഫോട്ടോയോ ഒന്നും കാർത്തിക്ക് അവതരിപ്പിച്ചിരുന്നില്ല. മെയ് ഏഴിനായിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു. ഇത്രയും നാൾ നിങ്ങളോട് ഇതേ കുറിച്ച് പറയാതിരുന്നത് ഞാൻ ഓക്കെയായിരുന്നില്ല എന്നതുകൊണ്ടാണ്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞതും വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തിയതും. എന്നാല്‍ ഞാന്‍ ഇത് സംബന്ധിച്ച വീഡിയോയും മറ്റും നല്‍കാത്തതിനാല്‍ പലരും കാര്യങ്ങള്‍ ഊഹിച്ച് കാണും.
പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും മനസമാധാനം ജീവിതത്തിൽ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോൾ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ അവളെ പുകഴ്ത്തുന്നതുമായ ഏറെ വീഡിയോകള്‍ ഞാന്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക്ക് പറയുന്നു.

Advertisement