ദേവയാനി വീണ്ടും മലയാളത്തിൽ

Advertisement

പ്രണയവും നർമവുമായി മനസ്സ് നിറച്ച് അനുരാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്ന് നിർമിച്ച് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ചിത്രം ഈ വരുന്ന മെയ് അഞ്ചിന് തിയറ്ററുകളിൽ എത്തും.

വൺവേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിർവഹിച്ച് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വിൻ ജോസാണ്. ഗൗതം വാസുദേവ മേനോൻ, ജോണി ആന്റണി, ദേവയാനി, ഷീല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഗൗരി ജി. കിഷൻ ആണ് നായിക.

ഇവരെ കൂടാതെ മൂസി, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും അണിനിരക്കുന്നു. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയാണ് ഛായാഗ്രാഹകൻ, സംഗീതം ജോയൽ ജോൺസ്. ലിജോ പോൾ എഡിറ്റിങ്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ് ,ടിറ്റോ പി. തങ്കച്ചൻ എന്നിവരാണ്.

കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്‌ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസൽ എ. ബക്കർ, സ്റ്റിൽസ് ഡോണി സിറിൽ, പിആർഒ: വൈശാഖ് സി. വടക്കേവീട്, എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

Advertisement