‘ജൂനിയറി’നൊപ്പമുള്ള ചിത്രങ്ങളുമായി റഹ്മാൻ; താരം മുത്തച്ഛനായെന്ന് വിശ്വസിക്കാവുന്നില്ലെന്ന് ആരാധകർ

Advertisement

കൊച്ചുമകനൊപ്പം ഈദ് ആഘോഷിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നടൻ റഹ്മാൻ. കൊച്ചുമകനൊപ്പം പങ്കിട്ട സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചതിങ്ങനെയാണ്. “ചിലപ്പോൾ ഏറ്റവും ചെറിയ കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ കൂടുതൽ ഇടം പിടിക്കും. ഹായ് സുഹൃത്തുക്കളെ, ഇത് ജൂനിയർ”.

മുത്തച്ഛനോടും കൊച്ചുമകനോടുമുള്ള ഇഷ്ടത്താൻ നിറയുകയാണ് ചിത്രങ്ങൾക്കു താഴെയുള്ള കമന്റുകളിൽ. അയാൻ റഹ്മാൻ നവാബ് എന്നാണ് കുഞ്ഞിന്റെ പേര്. എന്നാൽ താരം മുത്തച്ഛനായി എന്ന് വിശ്വസിക്കാവുന്നില്ലെന്ന് ആരാധകർ പറയുന്നത്.

റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ കഴിഞ്ഞ വർഷം മാർച്ചിലാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. റുഷ്ദ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത അറിയിച്ചത്. തനിക്ക് ഒരു ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും റുഷ്ദ അന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും പങ്കുവെച്ചില്ല. 2021 ഡിസംബറിൽ കൊല്ലം സ്വദേശിയായ അൽത്താഫ് നവാബിനെയാണ് റുഷ്ദ വിവാഹം കഴിച്ചത്. റുഷ്ദയെ കൂടാതെ അലിഷ എന്നൊരു മകളും റഹ്മാനുണ്ട്.

എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. റഹ്മാന്റേയും പേരക്കുട്ടിയുടേയുംചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റഹ്മാനും പേരക്കുട്ടിയും ഒരുപോലെ ക്യൂട്ട് ആണെന്നാണ് ആരാധകർ പറയുന്നത്.

Advertisement