‘ഗോള്‍ ഇന്‍ സാരീ’ …. സാരിയുടുത്ത് യുവതികളുടെ ഫുട്‌ബോള്‍ മത്സരം വൈറലാകുന്നു

സാരിയുടുത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പൊതുവേ ഇത്തിരി ബുദ്ധിമുട്ടാണ്. ഇത്തരത്തില്‍ സാരിയുടുത്ത് ഫുട്‌ബോള്‍ കളിക്കുന്ന യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ആണ് സംഭവം. ഇതുവരെ കണ്ട രീതികളെ എല്ലാം ഭേദിച്ചു കൊണ്ട് മൈതാനത്ത് സാരിയില്‍ അനായാസേന ഫുട്‌ബോള്‍ കളിക്കുകയാണ്് സ്ത്രീകള്‍. കാണികള്‍ക്ക് വലിയ തോതില്‍ പ്രചോദനം നല്‍കുന്നതായിരുന്നു സ്ത്രീകളുടെ ഫുട്‌ബോള്‍. സ്ത്രീകളെ വളരെ ആവേശത്തോടെ കാണികള്‍ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ ഉണ്ട്. മത്സാരാര്‍ഥികള്‍ ഗോള്‍ നേടുന്നതും കാണാം. ‘ഗോള്‍ ഇന്‍ സാരീ’ എന്ന പേരില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഭാഗാമായാണ് സാരിയിലെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. ഗ്വാളിയോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കിഷോര്‍ കന്യാലായിരുന്നു മത്സരം നിയന്ത്രിച്ചത്.

Advertisement