സുഹൃത്തിനെ ഫൂളാക്കി അക്ഷയ് കുമാര്‍ (രസകരമായ വീഡിയോ….)

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സുഹൃത്തിനെ പറ്റിച്ച് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ മറ്റുള്ളവരെ എങ്ങനെ പറ്റിക്കാം എന്ന് കാണൂ… എന്ന അടിക്കുറിപ്പോടെ അക്ഷയ് കുമാര്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പറ്റിക്കല്‍ രംഗം താരം ആരാധകരോട് പങ്കിട്ടിരിക്കുന്നത്.
ഫിറ്റ്‌നസ് പരിശീലനത്തിനിടെ താരം ബിസിനസ്സ്മാനും സുഹൃത്തുമായ മനീഷ് മന്ദാനയെയാണ് ‘വെയ്റ്റ് ലിഫ്റ്റ്’ ചെയ്ത് പറ്റിച്ചത്. രണ്ട് കൈകള്‍ കൊണ്ടും ഒരാളെ എടുത്ത് പൊക്കുന്ന വിദ്യ കാണിക്കാം എന്നായിരുന്നു അക്ഷയ് തന്റെ സുഹൃത്തിനോട് പറഞ്ഞത്. സുഹൃത്തിന്റെ എടുത്ത് പൊക്കുന്ന സമയത്ത് പുറകില്‍ നിന്നും മറ്റൊരാള്‍ അക്ഷയ് കുമാറിനെ സഹായിക്കുന്നത് വീഡിയിയോയില്‍ കാണാം. എന്നാല്‍ രണ്ട് പേര്‍ ചേര്‍ന്നാണ് തന്നെ എടുത്തുപൊക്കിയതെന്ന് മനീഷിന് മനസ്സിലാകുന്നില്ല.
ഇതുപോലെ തന്നെയും ഉയര്‍ത്താന്‍ മനീഷിനോട് അക്ഷയ് ആവശ്യപ്പെട്ടു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അക്ഷയ്യെ ഉയര്‍ത്താന്‍ മനീഷിന് ആയില്ല. രസകരമായ ഈ വിഡിയോ അക്ഷയ് കുമാര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

Advertisement