ചില രാത്രികളില്‍, എന്റെ വിരലുകള്‍ ഇതുവഴി സഞ്ചരിക്കുന്നു, ആരാധകരെ ഞെട്ടിച്ച് നിമിഷയുടെ പോസ്റ്റ്

ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചില സിനിമകളിലൂടെ തന്റേതായ ഒരു ഇരിപ്പിടം നേടിയ നടിയാണ് നിമിഷാ സജയന്‍. ആര്‍ട് പടങ്ങളില്‍ നിന്നും പതിവ് ഗൗരവം വേഷത്തില്‍ നിന്നും മോചനത്തിനായി ശ്രമിച്ചുതുടങ്ങിയിരിക്കുകയാ ണ് പക്ഷേ നിമിഷ. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ‘മാലിക്’, ‘ഈട’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷയെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം തേടിയെത്തിയിരുന്നു.

നിമിഷ പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നു. നഗ്‌നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ചിത്രം വരച്ച്, അതിനൊപ്പം കൊടുത്തിരിക്കുന്ന വരികളെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്.

‘ചില രാത്രികളില്‍, എന്റെ വിരലുകള്‍ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണ് അടയുന്നു, അപ്പോള്‍ ഞാന്‍ കാണുന്നത് നിന്നെയാണ്’ എന്നാണ് നടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വരികളാണ് വിമര്‍ശനത്തിന് കാരണം.

നിമിഷയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട്, അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഹാക്ക് ചെയ്തതല്ലെങ്കില്‍, നിമിഷ തന്നെയാണ് ഇത് പോസ്റ്റ് ചെയ്തതെങ്കില്‍ അവരുടെ ബോള്‍ഡ്നെസിനെ ചിലര്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

Advertisement