ലേഡി ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷ പ്രസന്നന്‍ സിനിമയിലേക്ക്

Advertisement

ബിഗ് ബോസ് സീസണ്‍ ഫൈവ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിഗ് ബോസ് സീസണ്‍ ഫോറിലെ ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷ പ്രസന്നന്‍ സിനിമയിലേക്ക്. ബിഗ് ബോസില്‍ വരും മുമ്പ് റിയാലിറ്റി ഷോ താരമായിട്ടാണ് പ്രേക്ഷകര്‍ക്ക് ദില്‍ഷയെ കൂടുതല്‍ പരിചയം. മികച്ചൊരു നര്‍ത്തകി കൂടിയായ ദില്‍ഷയുടെ വളരെ നാളത്തെ സ്വപ്‌നമാണ് സിനിമാ ജീവിതം.

നായികയായിട്ടാണ് ദില്‍ഷ മലയാള സിനിമയിലേക്ക് അരങ്ങേറാന്‍ പോകുന്നത്.
ദില്‍ഷ തന്നെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നുവെന്നത് കൊണ്ട് തന്നെ ആരാധകരും ദില്‍ഷയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് കണ്ട് അമ്പരന്നു. ദില്‍ഷ പ്രസന്നന്‍ നായിക ആകുന്ന സിനിമയ്ക്ക് ഓ സിന്‍ഡ്രെല്ല എന്നാണ് പേര്.


അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും കഥാപാത്രമായി എത്തുന്നു. അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ‘ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിന്‍ഡ്രെല്ല പ്രഖ്യാപിക്കുന്നു.’ ‘എല്ലാറ്റിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന്‍ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു അത്ഭുത മനുഷ്യനാണ്. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here