അങ്കിള്‍ എനിക്കൊരു ഉമ്മതരാമോ രജനികാന്തിനോട് മീനയുടെ മകള്‍

Advertisement

അങ്കിള്‍ എനിക്കൊരു ഉമ്മതരാമോ രജനികാന്തിനോട് മീനയുടെ മകള്‍ ചോദിച്ച ചോദ്യവും രജനിയുടെ മറുപടിയും വൈറലായി.

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനോട് മീനയുടെ മകള്‍ നൈനിക ഉമ്മ ചോദിക്കുന്നതും നൈനികയെ ചേര്‍ത്തുപിടിച്ച് ഉമ്മ വയ്ക്കുന്ന ദൃശ്യങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടിയത്.
തെന്നിന്ത്യയില്‍ ഏറെ താരമൂല്യമുല്‌ള താരമാണ് മീന, മീനയുടെ സ്വകാര്യ സംഭവങ്ങള്‍ക്ക് വലിയ പ്രാധാന്യനാണ് ആരാധകര്‍ നല്‍കുന്നത്. മീനയുടെ ഭര്‍ത്താവ് അകാലത്തില്‍ വിടവാങ്ങിയതും മീന വേദനയില്‍ നിന്നും വിടുതല്‍ നേടുന്നതുമെല്ലാം അവര്‍ താല്‍പര്യപൂര്‍വമാണ് നോക്കിക്കാണുന്നത്. മീനയുടെ പുനര്‍ വിവാഹവും സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്.


മീന അറ്റ് 40 എന്ന പരിപാടിയുടെ ദൃശ്യങ്ങളാണിത്. മകളുടെ നെറുകയില്‍ രജനികാന്ത് ഉമ്മവയ്ക്കുമ്‌ബോള്‍ സന്തോഷിക്കുന്ന മീനയെയും ദൃശ്യങ്ങളില്‍ കാണാം. മീന അഭിനയിച്ച ആദ്യം റിലീസ് ചെയ്ത ചിത്രത്തിലെ നായകന്‍ രജനികാന്തായിരുന്നു. അന്നു ആറു വയസായിരുന്നു മീനയ്ക്ക്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ രജനികാന്തിന്റെ നായികയായി മീന അഭിനയിച്ചു. ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയായ മീന 1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മമ്മൂട്ടി നായകനായ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മോഹന്‍ലാല്‍ നായകനായ മനസറിയാതെ തുടങ്ങിയ മലയാള ചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായി ഇരുപത്തിഅഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയുടെ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here