തെലുങ്കിൽ വിതരണക്കാരെ ലഭിക്കാതെ പൊന്നിയിൻ സെൽവൻ 2; ചിത്രം വൈകുമെന്ന് റിപ്പോർട്ട്

Advertisement

തമിഴിൽ ഏറെ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ. കഴിഞ്ഞ വർഷം(2022) തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ഹിന്ദിയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

2023 ഏപ്രിൽ 28ന് പൊന്നിയിൻ സെൽവൻ 2 പ്രദർശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് എത്താൻ വൈകുമെന്ന തരത്തിലുള്ള വാർത്തയാണ് പുറത്തു വരുന്നത്. പൊന്നിയിൻ സെൽവൻ 2 ന് വി തരണക്കാരെ ലഭിച്ചിട്ടില്ല. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷനും, മദ്രാസ് ടാക്കീസും വിതരണക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴിൽ മികച്ച കാഴ്ചക്കാരെ നേടിയ പൊന്നിയിൻ സെൽവന് തെലുങ്കിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. തിയറ്ററുകളിൽ ചലനം സൃഷ്ടിക്കാതെ കടന്നു പോയ ചിത്രം മിനിസ്ക്രീനിലും പ്രേക്ഷകരെ ആകർഷിച്ചില്ല. ഫെബ്രുവരി 26ന് തെലുങ്കിലെ ജെമിനി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സെല്‍വന് 2.17 ടിആര്‍പി റേറ്റിങ്ങാണ് ലഭിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here