പാക് ടിക് ടോക് താരത്തിന്‍റെ രഹസ്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, സുഹൃത്തുക്കളുടെ പ്രവൃത്തിക്ക് പിന്നില്‍ ഈ കാരണം

Advertisement

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ശ്രദ്ധേയയായ ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഹരീം ഷായും അജ്ഞാത സുഹൃത്തുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ തന്നെ വഞ്ചിച്ചത് ഉറ്റ സുഹൃത്തുക്കളാണെന്ന് ഹരീം വെളിപ്പെടുത്തി. പെണ്‍ സുഹൃത്തുക്കളായ സാന്‍ഡല്‍ ഖട്ടക്കും ആയിഷ നാസും ചേര്‍ന്നാണ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്നും, സുഹൃത്തുക്കളായ തങ്ങള്‍ക്കിടയില്‍ അടുത്തകാലത്ത് നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് പിന്നിലെന്നും ഹരീം ഷാ വെളിപ്പെടുത്തി. അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തില്‍ ചെയ്തത്.

തന്റെ സുഹൃത്തുക്കള്‍ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും, വീഡിയോ പുറത്തു വിടുന്നതിന് മുന്‍പ് ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയതായും ഹരീം മൊഴിയില്‍ വ്യക്തമാക്കി. ഹരിംഷായുടെ വിവാഹ ജീവിതം തകര്‍ക്കുന്നതിന് വേണ്ടിയാണ് സുഹൃത്തുക്കള്‍ വീഡിയോ പുറത്ത് വിട്ടതെന്നാണ് ആരോപണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതി സുഹൃത്തുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഭാര്യയുടെ സുഹൃത്തുക്കളുടെ മര്യാദയില്ലാത്ത പ്രവര്‍ത്തിയില്‍ താന്‍ രോഷാകുലനാണെന്നാണ് ഹരീം ഷായുടെ ഭര്‍ത്താവിന്റെ പ്രതികരണം. തന്റെ കണ്ണില്‍, അവര്‍ വളരെ ദയ അര്‍ഹിക്കാത്ത കാര്യമാണ് ചെയ്തത്, അവര്‍ക്കെതിരെ സ്വീകരിക്കാവുന്ന എല്ലാ നിയമ നടപടികളും തങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അജ്ഞാതനായ ഒരു പുരുഷനുമായുള്ള ഹരീം ഷായുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായത് പാകിസ്ഥാനില്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഹരീം ഷായെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ ഭര്‍ത്താവിന് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്, എന്നാല്‍ താന്‍ വിട്ടുപോയാല്‍ അത് ഹരീമിനോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും, കൂടെയുണ്ടാവേണ്ട ഈ സമയത്ത് ഭാര്യയെ ഒരിക്കലും ഉപേക്ഷിക്കുക ഇല്ലെന്നും ഹരീമിന്റെ ഭര്‍ത്താവ് പറഞ്ഞു.

Advertisement