മീര ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകളുടെ വിവാഹം; തിളങ്ങി ദിലീപും

Advertisement

മീര ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോ വിവാഹിതയായി. ബോബിൻ ആണ് വരൻ. വിവാഹച്ചടങ്ങിലുടനീളം മീര ജാസ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ റിസപ്ഷനിൽ നടൻ ദിലീപ് അടക്കമുള്ളവർ അതിഥികളായി എത്തി. ചമയം ഇവന്റസിനായിരുന്നു നടത്തിപ്പുചുമതല. ഫൊട്ടോഗ്രഫി ഷബീർ സെയ്ദ്.

ടെലിവിഷന്‍ സീരിയലുകളിൽ സജീവമായിരുന്നു ജെനി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂൾ ബസ്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

തിരുവല്ലയിലെ കുറ്റപ്പുഴ ഗ്രാമത്തിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മക്കളാണ് മീരയും ജെനിയും. ജോസഫിനും ഏലിയാമ്മയ്ക്കും അഞ്ച് മക്കളാണ്. മീരയ്ക്കും ജെനിക്കും ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സഹോദരി ജിബി സാറാ ജോസഫ്. മൂത്ത സഹോദരൻ ജോയ് മോൻ. രണ്ടാമത്തെ സഹോദരൻ ജോർജ്.

ഒരിടവേളയ്ക്കു ശേഷം മീര ജാസ്മിനും അഭിനയത്തിൽ സജീവമാകുകയാണ്. ആറു വർഷങ്ങൾക്കു ശേഷം മീര നായികയായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ‘മകൾ’. ജയറാം നായകനായ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്.

മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. എന്നാൽ മികച്ചൊരു പ്രോജക്ടിനു വേണ്ടി കാത്തിരിക്കുകയാണ് താരം.

സമൂഹമാധ്യമങ്ങളിലൂടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര പങ്കുവയ്ക്കാറുണ്ട്. മീരയുടെ അൾട്രാ ഗ്ലാമർ ചിത്രങ്ങൾക്ക് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്.

Advertisement