ലോഡ് നിറയെ സമ്മാനവുമായി എത്തിയ അങ്കിളിനെയും ആന്റിയെയും പറ്റി ബേസില്‍ജോസഫ്

Advertisement

നടനും സംവിധായകനുമായ ബേസില്‍ ജോസഫും ഭാര്യ എലിസബത്തും മകള്‍ പിറന്ന സന്തോഷത്തിലാണ് . സന്തോഷം ഇരട്ടിപ്പിച്ച് പ്രിയ സുഹൃത്ത് എത്തിയ സസ്‌പെന്‍സാണ് ബേസില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്..

ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയുമാണ് ബേസിലിന്റെ കുഞ്ഞുമകള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി എത്തിയത്.

കുഞ്ഞിനെ കാണാനെത്തിയ വിവരം ബേസില്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. സഞ്ജുവിനും ചാരുലതയ്ക്കുമൊപ്പം എലിസബത്തിനും മകള്‍ ഹോപ്പിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം പകര്‍ത്തിയ സെല്‍ഫി പങ്കുവെച്ചാണ് ബേസില്‍ സന്തോഷം പങ്കിട്ടത്.

‘ ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി’ എന്നാണ് ഇരുവരെയും ടാഗ് ചെയ്ത് ബേസില്‍ കുറിച്ചത്. കുഞ്ഞിന്റെ പിറവിയില്‍ സന്തോഷമറിയിച്ച് ‘സഞ് ച’ എന്ന പേരില്‍ മുന്‍പ് ഇരുവരും കാര്‍ഡ് അയച്ചിരുന്നു. ഇതും ബേസില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റ്

മകള്‍ പിറന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ബേസില്‍ ഏവരെയും അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. 2017-ലാണ് ഇരുവരും വിവാഹിതരായത്. മകളുടെ പിറവിക്കുമുമ്പായി ബേസിലിന് വലിയ സ്റ്റാര്‍ഡം ലഭിച്ചു. സിനിമ ഹിറ്റായതും മികച്ച വേഷങ്ങള്‍ വന്നതും ബേസിലിനെ പുത്തന്‍താരമാക്കിയിരിക്കയാണ്.

Advertisement