ബഷീര്‍ ബഷി- സുഹാന- മഷൂറ, കുടുംബത്തിലേക്ക് കുഞ്ഞതിഥി,പക്ഷേ ആ ആഗ്രഹം നടന്നില്ലെന്ന് ഡോക്ടര്‍

Advertisement

ഏറെ കാത്തിരിപ്പിനൊടുവില്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷത്തിലാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ടാം ഭാര്യയായ മഷൂറയെ വിവാഹം കഴിച്ച് അഞ്ച് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് ഗര്‍ഭിണിയാവുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വരവ് വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളും ഗര്‍ഭകാല പ്രശ്‌നങ്ങളും പ്രതീക്ഷകളും എല്ലാം ബഷിയുടെ ഭാര്യമാരുടെയും ആരാധകര്‍ക്ക് കാണാപാഠമാണ്.


നോര്‍മല്‍ ഡെലിവറിയ്ക്ക് വേണ്ടിയുള്ള എല്ലാ സാധ്യതകളും നോക്കിയെങ്കിലും സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം കൊടുത്തത്. ഇക്കാര്യങ്ങളൊക്കെ പുതിയ വീഡിയോയില്‍ ബഷീര്‍ ഉള്‍പ്പെടുത്തിയിരുന്നു. സുഹാനയും മക്കളും മഷുറയുടെ മാതാപിതാക്കളും ബഷീറിന്റെ സഹോദരനുമടക്കം ഒത്തിരി കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കുഞ്ഞ് ജനിച്ചെന്ന വിവരം ഡോക്ടറാണ് ലേബര്‍ റൂമിന് പുറത്ത് വന്ന് കുടുംബത്തെ അറിയിക്കുന്നത്
ജനിച്ച കുഞ്ഞിന് എന്റെ പേരിടണമെന്ന് പറയാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആള് മാറി പോയി’ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതോടെയാണ് ജനിച്ചത് ആണ്‍കുട്ടിയാണെന്ന് എല്ലാവരും അറിയുന്നത്. ഒടുവില്‍ കുഞ്ഞിനെ എല്ലാവര്‍ക്കും മുന്നില്‍ കാണിക്കുകയും ആദ്യം ബഷീര്‍ തന്നെ കൈയ്യില്‍ ഏറ്റുവാങ്ങുകയും ചെയ്തു. കൈയ്യിലെടുത്ത ഉടനെ കുഞ്ഞിന്റെ ചെവിയില്‍ മഷൂറയുടെ പിതാവ് പ്രാര്‍ഥന ചൊല്ലി കൊടുക്കുകയും ആചാരപ്രകാരം സംസം വെള്ളം നാക്കില്‍ തൊട്ട് കൊടുക്കുകയും ചെയ്തു.


ഒപ്പം മുഹമ്മദ് എബ്രാന്‍ ബഷീര്‍ എന്ന പേര് വിളിച്ച് കൊണ്ടാണ് ബഷീര്‍ കുഞ്ഞിനെ കൈമാറിയത്. എല്ലാവരും മാറി മാറി കുഞ്ഞിനെ കൈയ്യിലെടുക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ സുഹാനയാണ് എടുത്തത്. കുഞ്ഞിനെ കൈയ്യില്‍ കിട്ടിയതും സുഹാന വിങ്ങിപ്പൊട്ടി. മുഖത്ത് നോക്കി ചിരിച്ച കുഞ്ഞിനെ എബ്രൂ എന്ന് വിളിച്ച് സ്നേഹത്തോടെ ചേര്‍ത്തതോടെ കരച്ചില്‍ കൂടുതലായി. ഇതോടെ ബഷീറും വികാരഭരിതനായി.
എന്തിനാണ് കരയുന്നതെന്ന ചോദ്യത്തിന് സന്തോഷം കൊണ്ടാണെന്നാണ് സുഹാന പറഞ്ഞത്. അതേ സമയം കുഞ്ഞിന്റെ ഉമ്മ സുഹാനയായിരിക്കുമെന്ന് നേരത്തെ തന്നെ മഷൂറ പറഞ്ഞിരുന്നു. മാത്രമല്ല കുഞ്ഞിനെ കണ്ടപ്പോള്‍ മഷൂറയും വളരെ വികാരഭരിതയായി. എനിക്കിത്രയും ഭംഗിയില്ലല്ലോ എന്തൊരു ക്യൂട്ടാണ് എന്നൊക്കെയാണ് കുഞ്ഞിനെ കുറിച്ച് മഷൂറ പറഞ്ഞത്. അത് കൊച്ചിന്റെ ഡാഡി അങ്ങനെ ഗ്ലാമറുള്ളത് കൊണ്ടാണെന്നാണ് സുഹാനയുടെ കമന്റ്.

എന്തായാലും പെണ്‍കുട്ടിയെയാണ് ആഗ്രഹിച്ചതെങ്കിലും ആണ്‍കുട്ടിയ്ക്കാണ് മഷൂറ ജന്മം നല്‍കിയത്. ആര് വന്നാലും സന്തോഷമേ ഉള്ളുവെന്ന് ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. അതേ സമയം കുഞ്ഞിന്റെ മുഖം അടക്കം എല്ലാ കാര്യങ്ങളും പുറംലോകത്തിന് മുന്നില്‍ കാണിച്ച് കൊടുത്ത ബഷീറിനെ പ്രശംസിക്കുകയാണ് ആരാധകര്‍. അതുപോലെ പുതിയതായി അമ്മയായ മഷൂറയ്ക്കും കുഞ്ഞിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ എന്നും ആശംസകള്‍ പറയുന്നു.

Advertisement