റോഡില്‍ എന്നെ കണ്ടാല്‍ ദയവായി സമാധാനത്തോടെ സഹകരിക്കണം,മഞ്ജു വാര്യര്‍

Advertisement

റോഡില്‍ എന്നെ കണ്ടാല്‍ ദയവായി സമാധാനത്തോടെ സഹകരിക്കണം. മഞ്ജു വാര്യര്‍ കൈവച്ചിരിക്കുന്നത് ഇരുചക്രവാഹന രംഗത്താണ്. വെറുതേയല്ല റൈഡറായി. ഇത്തവണ മഞ്ജു സ്വന്തമാക്കിയത് ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന ബൈക്കാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 21 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഷോറും വില.

‘ധൈര്യത്തിന്റെ ചെറിയ കാല്‍വയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാന്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡില്‍ എന്നെ കണ്ടാല്‍ ദയവായി സമാധാനത്തോടെ സഹകരിക്കണം. എന്നെ പോലുള്ള ഒരുപാട് പേര്‍ക്ക് പ്രചോദനമായതിന് നന്ദി അജിത്ത് കുമാര്‍ സര്‍’- മഞ്ജു കുറിച്ചു. തമിഴ് സൂപ്പര്‍ താരം അജിത്താണ് തന്നെ ആഡംബര ബൈക്കുകളോട് അടുപ്പിച്ചതെന്ന് മഞ്ജു തന്നെ പറഞ്ഞിരുന്നു. ഇരുവരും ബൈക്കില്‍ ലഡാക്ക് യാത്ര നടത്തിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

ആഡംബര ബൈക്കിന് പുറമെ റേഞ്ച് റോവറും മിനി കൂപ്പറുമുണ്ട് താരത്തിന്. മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനം അടുത്താണ് മഞ്ജു സ്വന്തമാക്കിയത്. കസ്റ്റം പെയിന്റില്‍ വരുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്ഇയാണ് മഞ്ജുവിന്റെ ഗ്യാരേജിലുള്ളത്. 47.20 ലക്ഷം രൂപയാണ് മിനി കൂപ്പര്‍ എസ്ഇയുടെ എക്‌സ് ഷോറൂം വില.

Advertisement