നടി അപർണ വിനോദ് വിവാഹിതയായി; ചിത്രങ്ങൾ

Advertisement

നടി അപർണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി.കെ.യാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപർണ അഭിനയരംഗത്തെത്തി. ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്.

വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021ൽ റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ടത്.

Advertisement